1.അവസ്ഥാന്തരങ്ങള്‍
തുറന്നിട്ടൊരീ ജാലകത്തിലരികിലിരുന്നു ഞാന്‍ ഇതു കുറിക്കുന്നു..
രാത്രിയുടെ ആവരണം കണ്ണുകളെ അനുഗ്രഹിച്ചിരിക്കുന്നു...
നിശബ്ദതയുടെ മുള്ളുകള്‍ കര്‍ണ്ണപുടങ്ങളെകുത്തി മുറിവേല്‍പ്പിച്ചിരിക്കുന്നു..
പാടാന്‍ മറന്നകിളികള്‍!!! ഒരു കുളിര്‍കാറ്റിന്റെ
തലോടല്‍ പോലുമേല്ക്കാത്ത ഇലകള്‍..
എല്ലാം ഞാന്‍ അറിഞ്ഞിരുന്നു...
കടലിന്റെ വിതുമ്പലുകള്‍ ഏറ്റു വാങ്ങാതെ തിരകള്‍ എന്‍ കരളില്‍ ഉറഞ്ഞതും...
കടിഞ്ഞാണറ്റ യാഗാശ്വങ്ങള്‍ കുതിപ്പു മറന്നതും എല്ലാം...........
ഈ കറുത്ത ആകാശത്തിന്റെ ചുവട്ടിലിരുന്ന്
ഒാര്‍മ്മകളുടെ അഗ്നി ജ്വലിപ്പിക്കുന്നു..
പിന്നിട്ട വഴികള്‍.. അറ്റമില്ലാത്ത മോഹങ്ങള്‍!!!!
ഒന്നും നേടാനാകാതെ മനസ്സുരുകിയപ്പ്പ്പോഴും
നേര്‍ത്ത പ്രതീക്ഷയുണ്ടായിരുന്നു....
എങ്കിലും നിഴലുകള്‍ പോലും കൂട്ടിനെത്താത്ത
തണുത്ത രാവിന്റെ നിശ്ബ്ദത വിഴുങ്ങി ഞാന്‍ വിയര്‍ത്തു.......
തുറന്നിട്ടൊരീ ജാലകത്തിലരികിലിരുന്നു ഞാന്‍ ഇതു കുറിക്കുന്നു..
രാത്രിയുടെ ആവരണം കണ്ണുകളെ അനുഗ്രഹിച്ചിരിക്കുന്നു...
നിശബ്ദതയുടെ മുള്ളുകള്‍ കര്‍ണ്ണപുടങ്ങളെകുത്തി മുറിവേല്‍പ്പിച്ചിരിക്കുന്നു..
പാടാന്‍ മറന്നകിളികള്‍!!! ഒരു കുളിര്‍കാറ്റിന്റെ
തലോടല്‍ പോലുമേല്ക്കാത്ത ഇലകള്‍..
എല്ലാം ഞാന്‍ അറിഞ്ഞിരുന്നു...
കടലിന്റെ വിതുമ്പലുകള്‍ ഏറ്റു വാങ്ങാതെ തിരകള്‍ എന്‍ കരളില്‍ ഉറഞ്ഞതും...
കടിഞ്ഞാണറ്റ യാഗാശ്വങ്ങള്‍ കുതിപ്പു മറന്നതും എല്ലാം...........
ഈ കറുത്ത ആകാശത്തിന്റെ ചുവട്ടിലിരുന്ന്
ഒാര്‍മ്മകളുടെ അഗ്നി ജ്വലിപ്പിക്കുന്നു..
പിന്നിട്ട വഴികള്‍.. അറ്റമില്ലാത്ത മോഹങ്ങള്‍!!!!
ഒന്നും നേടാനാകാതെ മനസ്സുരുകിയപ്പ്പ്പോഴും
നേര്‍ത്ത പ്രതീക്ഷയുണ്ടായിരുന്നു....
എങ്കിലും നിഴലുകള്‍ പോലും കൂട്ടിനെത്താത്ത
തണുത്ത രാവിന്റെ നിശ്ബ്ദത വിഴുങ്ങി ഞാന്‍ വിയര്‍ത്തു.......
2.അന്വേഷണങ്ങള്‍ ....
അന്വേഷണങ്ങളുടെ ആവേശം എത്രയൊ ഉല്‍കൃഷ്ടം...
ആകാശത്തില്‍ തെളിയാത്ത നക്ഷത്രങ്ങളുടെ പരിഭവത്തിനു കാരണമെന്ത് ?
ഇനിയും കേള്‍ക്കാത്ത രാപ്പാടിയുടേ ഗീതത്തിനു ഉറവിടമെവിടെ....?
ദാഹം മരണവെപ്രാളമായി എന്നെ പൊതിഞ്ഞിട്ടും
അന്ധത കൂടുകെട്ടിയ മനസ്സിന്റെ
ഉള്ളറകള്‍ ഒളിത്താവളം ആക്കി ഞാന്‍ ചിരിച്ചു....
സഫലീകരികാത്ത സ്വപ്നങ്ങള്‍ക്കു
മുകളില്‍ മഞ്ഞുപാളികളായി ഞാന്‍ തണുത്തു..
ആര്‍ക്കും രസിക്കത്ത നവ്യഗീതങ്ങള്‍ പാടി പാടി ഞാന്‍ തിമിര്‍ത്തു..
ആരേയും മയക്കുന്ന വിശ്വമന്ദസ്മിതം
എപ്പോഴാണാവോ എന്റെ അധരത്തിലുറഞ്ഞത്!!!!!!!!
3.പ്രതീക്ഷ.
ഇപ്പൊള്‍ ഒരു നേരിയ പ്രതീക്ഷയുടെ തുരുത്തിലിരുന്ന്
ഇന്ന് ഞാന്‍ ആശ്വസിക്കുന്നു.
ഉറച്ച പാറയുടെ മുകളില്‍ മണിമാളികയുയര്‍ത്താന്‍ എനിക്കു സാധിക്കും ..
അതിന്റെ അടിത്തറ ഇളകില്ല..ചില്ലുകള്‍ തകരില്ല..
അവിടെ സ്വപ്നങ്ങള്‍ അഴുകില്ല..
നന്മകള് ഉണ്ടാകും ...നന്മകള് മാത്രം.....
സൗമ്യ ബന്ധങ്ങള്‍ പതഞ്ഞുയരും...
പരശതം മധുവാക്കുകള്‍ പൊഴിയും..
തൂവള്‍ സ്പര്‍ശത്തിന്റെ നിര്‍വൃതിയിലലിയും....
മതി... അത്രയും മതി...
.നന്ദി .....ഒരായിരം...നന്ദി.....
16 comments:
അടിത്തറ ഇളകില്ല..
ചില്ലുകള്‍ തകരില്ല..
അവിടെ സ്വപ്നങ്ങള്‍ അഴുകില്ല..
നന്മകള് ഉണ്ടാകും ...നന്മകള് മാത്രം.....
നന്നായി വരണേ എന്നാ പ്രാര്‍ത്ഥനയോടെ
ഐശ്വര്യമായി ഞാന്‍ തേങ്ങയുടക്കുന്നു..
ആശംസകള്‍ !
ആശംസകള്‍
:)
Exceedingly and unbelievably great lines! A real getaway from the stultifying, repeated stuff. Something to earmark as a slap up feat. The lines buffeted me, indeed!
Keep writing, Sarath!
പറിച്ചുനട്ടവനാണ് പ്രവാസി...
ജീവിതത്തിന്റെ
സന്തോഷങ്ങള്‍ക്കു നേരെ
ഓര്‍മയുടെ ചുണ്ടുകൊണ്ടാണ്
പ്രവാസി പുഞ്ചിരിക്കുന്നത്...
സൌഹൃദക്കൂട്ടായ്മകള്‍-
മറ്റെല്ലാത്തിനേക്കാള്‍ ഉപരി,
പ്രവാസീസുഹൃത്തുക്കളുടെ
ഹൃദയാനന്ദത്തിന്റെ ഉറവിടങ്ങളാകട്ടെ!
നിറഞ്ഞ സ്നേഹം
ആവോളം നുകര്‍ന്നു.
പ്രാര്‍ഥന പകരം തരാം..
ഹൃദയപൂര്‍വം,
റസാഖ് പെരിങ്ങോട്.
ശരത്ത്,
തുടക്കം ഗംഭീരമായിരിക്കുന്നു.
തുടര്‍ന്നും എഴുതുക
ഹൃദയപൂര്‍വം,
സഗീര്‍
ശരത് നന്നായി തുടരുക.. സര്‍ഗശേഷിയെ പരിപോഷിപ്പിച്ച് വന്വൃക്ഷമാക്കുക.. ആശംസകള്‍..
നന്നായിരിയ്ക്കുന്നു, ശരത്. ഇനിയുമെഴുതുക.
ആശംസകള്‍
:)
ശരത്.. അവസ്ഥാന്തരങ്ങള്‍ നന്നായിരിക്കുന്നു... അന്വേഷണങ്ങളും, പ്രതീക്ഷകളും എല്ലാം മികച്ച നിലവാരം പുലര്‍ത്തുന്നു. തുടരുക ഇനിയും. ആശംസകള്‍
ശരത് അതിമനോഹരമായിരിക്കുന്നു......
ഒരു വരി എടുത്തുപറയാന്‍ ഞാനില്ല കാരണം കവിതയൊട്ടാകെ കമന്റില്‍ വരും ......
പ്രിയ സുഹൃത്തേ എഴുതുക ഒരുപാടൊരുപാട്.......
നന്ദി മാണിക്യം..... എന്നും നന്മകല് ഉണ്ടാകും....കൂടെ പ്രാര്‍ത്ഥനകളും..നന്ദി.....
അനാഗതാശ്രുചേട്ടൊ..ചാരുദത്തന്‍ ചേട്ടൊ...നന്ദി...
മലയാളി.....എന്നും സന്തോഷം ഉണ്ടാകട്ടെ... ഈ സൗഹൃദവും....
സഗീര്‍...നന്ദി....
ഏറനാടന്‍ ചേട്ടൊ.....തുടരും....ഇനിയും....
ശ്രീശൊബിന്....നന്ദി....
പുടയൂര്‍.....നന്ദി....
പ്രിയസുഹൃത്തേ...തോന്ന്യാസി..എന്നു എനിക്കു ...വിളിക്കാന്‍ കഴിയില്ല...നന്ദി......
ഹരിയണ്ണന്‍....മൂസ.....നന്ദി ......
ശരത്തെ..നന്നായി എഴുതിയിരിക്കുന്നു.ഇനിയും തുടരട്ടെ ഈ ജൈതയാത്ര.എല്ലാ നന്മകളും നേരുന്നു ..
ഇളകാത്ത അടിത്തറയില്‍ നിന്നും ആത്മവിശ്വാസത്തോടെ മണിമാളിക പടുത്തുയര്‍ത്തൂ..തിന്മയുടെ കറ പുരളാത്ത സൌമ്യ ബന്ധങ്ങള്‍ ഭാവിയില്‍ കൂട്ടിനായ് വരും..നല്ല വ്യത്യസ്തമായ വരികള്‍ ശരത്..ആശംസകള്‍..:-)
ഇനിയും എഴുതുക
ഹൃദയപൂര്‍വം സമീറ
ശരത്തിന്റെ കവിത നന്നായി. ഏറ്റവും ഒടുവില്‍ ചെന്നെത്തിനില്ക്കുന്നത് പ്രതീക്ഷകളിലാണ്. ആ വരികളും വളരെ നന്നായി. മനസ്സിനെ സന്തോഷിപ്പിച്ചു, ഈ കവിത.
പേരറിയാത്ത പാട്ട് കാരന്...
ഈ സു ഹൃ ത്തി ന്റെ അന്നേക്ഷണങ്ങള്...
ഞാനും പങ്കു ചേരുന്നു
നേര്‍ത്ത വിങ്ങലോടെ...
പേരറിയാത്ത പാട്ട് കാരന്...
ഈ സു ഹൃ ത്തി ന്റെ അന്നേക്ഷണങ്ങള്...
ഞാനും പങ്കു ചേരുന്നു
നേര്‍ത്ത വിങ്ങലോടെ...
Post a Comment