1.അവസ്ഥാന്തരങ്ങള്‍
തുറന്നിട്ടൊരീ ജാലകത്തിലരികിലിരുന്നു ഞാന്‍ ഇതു കുറിക്കുന്നു..
രാത്രിയുടെ ആവരണം കണ്ണുകളെ അനുഗ്രഹിച്ചിരിക്കുന്നു...
നിശബ്ദതയുടെ മുള്ളുകള്‍ കര്‍ണ്ണപുടങ്ങളെകുത്തി മുറിവേല്‍പ്പിച്ചിരിക്കുന്നു..
പാടാന്‍ മറന്നകിളികള്‍!!! ഒരു കുളിര്‍കാറ്റിന്റെ
തലോടല്‍ പോലുമേല്ക്കാത്ത ഇലകള്‍..
എല്ലാം ഞാന്‍ അറിഞ്ഞിരുന്നു...
കടലിന്റെ വിതുമ്പലുകള്‍ ഏറ്റു വാങ്ങാതെ തിരകള്‍ എന്‍ കരളില്‍ ഉറഞ്ഞതും...
കടിഞ്ഞാണറ്റ യാഗാശ്വങ്ങള്‍ കുതിപ്പു മറന്നതും എല്ലാം...........
ഈ കറുത്ത ആകാശത്തിന്റെ ചുവട്ടിലിരുന്ന്
ഒാര്‍മ്മകളുടെ അഗ്നി ജ്വലിപ്പിക്കുന്നു..
പിന്നിട്ട വഴികള്‍.. അറ്റമില്ലാത്ത മോഹങ്ങള്‍!!!!
ഒന്നും നേടാനാകാതെ മനസ്സുരുകിയപ്പ്പ്പോഴും
നേര്‍ത്ത പ്രതീക്ഷയുണ്ടായിരുന്നു....
എങ്കിലും നിഴലുകള്‍ പോലും കൂട്ടിനെത്താത്ത
തണുത്ത രാവിന്റെ നിശ്ബ്ദത വിഴുങ്ങി ഞാന്‍ വിയര്‍ത്തു.......

2.അന്വേഷണങ്ങള്‍ ....
അന്വേഷണങ്ങളുടെ ആവേശം എത്രയൊ ഉല്‍കൃഷ്ടം...
ആകാശത്തില്‍ തെളിയാത്ത നക്ഷത്രങ്ങളുടെ പരിഭവത്തിനു കാരണമെന്ത് ?
ഇനിയും കേള്‍ക്കാത്ത രാപ്പാടിയുടേ ഗീതത്തിനു ഉറവിടമെവിടെ....?
ദാഹം മരണവെപ്രാളമായി എന്നെ പൊതിഞ്ഞിട്ടും
അന്ധത കൂടുകെട്ടിയ മനസ്സിന്റെ
ഉള്ളറകള്‍ ഒളിത്താവളം ആക്കി ഞാന്‍ ചിരിച്ചു....
സഫലീകരികാത്ത സ്വപ്നങ്ങള്‍ക്കു
മുകളില്‍ മഞ്ഞുപാളികളായി ഞാന്‍ തണുത്തു..
ആര്‍ക്കും രസിക്കത്ത നവ്യഗീതങ്ങള്‍ പാടി പാടി ഞാന്‍ തിമിര്‍ത്തു..
ആരേയും മയക്കുന്ന വിശ്വമന്ദസ്മിതം
എപ്പോഴാണാവോ എന്റെ അധരത്തിലുറഞ്ഞത്!!!!!!!!
3.പ്രതീക്ഷ.
ഇപ്പൊള്‍ ഒരു നേരിയ പ്രതീക്ഷയുടെ തുരുത്തിലിരുന്ന്
ഇന്ന് ഞാന്‍ ആശ്വസിക്കുന്നു.
ഉറച്ച പാറയുടെ മുകളില്‍ മണിമാളികയുയര്‍ത്താന്‍ എനിക്കു സാധിക്കും ..
അതിന്റെ അടിത്തറ ഇളകില്ല..ചില്ലുകള്‍ തകരില്ല..
അവിടെ സ്വപ്നങ്ങള്‍ അഴുകില്ല..
നന്മകള് ഉണ്ടാകും ...നന്മകള് മാത്രം.....
സൗമ്യ ബന്ധങ്ങള്‍ പതഞ്ഞുയരും...
പരശതം മധുവാക്കുകള്‍ പൊഴിയും..
തൂവള്‍ സ്പര്‍ശത്തിന്റെ നിര്‍വൃതിയിലലിയും....
മതി... അത്രയും മതി...
.നന്ദി .....ഒരായിരം...നന്ദി.....