Wednesday, October 1, 2008

ഗാന്ധി ജയന്തിയോട്‌ അനുബന്ധിച്ച്‌ ഒരു ജാഥ

സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു സാംസ്കാരിക സംഘടനയുടെ , ഞങ്ങളുടെ യൂണിറ്റിന്റെ പ്രസിഡന്റ്‌ പദവി അലങ്കരിച്ചിരുന്നത്‌ ഞാന്‍ ആയിരുന്നു.......ഗാന്ധി ജയന്തിയോട്‌ അനുബന്ധിച്ച്‌ ഒരു ജാഥ സംഘടിപ്പിക്കുന്നു....ഗ്രാമത്തില്‍ നിന്നുള്ള എല്ലാ യൂണിറ്റുകളില്‍ നിന്നും അംഗങ്ങള്‍ പങ്കെടുക്കുന്നുണ്ട്‌ ..എന്റെ യുണിറ്റില്‍ നിന്നും കുറച്ചു പേരെ വേണം... മുകളില്‍ നിന്നും ഉത്തരവുവന്നു....

തലേ ദിവസം ഞാന്‍ ഓടിനടന്നു...ആര്‍ക്കും അതില്‍ പങ്കെടുക്കാന്‍ താല്‍പര്യം ഇല്ലാ !. യുവരക്തങ്ങളും വനിതാരത്നങളും കൈ ഒഴിഞ്ഞൂ.. കിട്ടുന്ന അവധി ദിവസം അവര്‍ക്ക്‌ ഇങ്ങനെ കളയാന്‍ താല്‍പര്യം ഇല്ലായെന്നു എന്റെ മുഖത്തു നോക്കി പറഞ്ഞു.....

അവസാനം ഞാനും സെക്രട്ടറിയും പോകാന്‍ തന്നെ തീരുമാനിച്ചു...യൂണിറ്റിനു നാണക്കേടു ഉണ്ടാകരുതല്ലോ....!!!

അങ്ങനെ ഒക്ടോബര്‍ 2 ..
രാവിലെ തന്നെ ഒരു യുവരക്തം എന്റെ വീട്ടില്‍ വന്നു....
"എടേയ്‌.. ഒരു 200 ഇപ്പോള്‍ എടുക്കണം.. ജാഥയില്‍ ഞങ്ങള്‍ എത്തും,.... നീ ഈ 200 മറ്റേ കണക്കില്‍ കാണിച്ചാല്‍ മതി..."
എന്തു പണ്ടാരം എങ്കിലുമാകട്ടെ.. 200 എങ്കില്‍ 200 ജാഥയ്ക്കു വരുമല്ലോ.... ഞാന്‍ അതു കൊടുക്കുകയും ചെയ്തു
ജാഥ തുടങ്ങാന്‍ സമയം ആയി... ഒരോ യൂണിറ്റില്‍ നിന്നും ചുരുങ്ങിയത്‌ 4 പേര്‍ എങ്കിലും വന്നിട്ടുണ്ട്‌..എന്റെ സാമ്രാജ്യത്തില്‍ നിന്നും 2 പേര്‍ മാത്രം...ജാഥാധ്യക്ഷന്‍ വന്നു യുണിറ്റ്‌ അംഗങ്ങളുടെ കണക്ക്‌ എടുത്തു . എന്നിട്ടു ഒരു പുഛഭാവം എന്നൊടു പുറപ്പെടുവിപ്പിച്ചു...ഞാന്‍ ഒന്നു ചൂളിപ്പോയി

അവന്മാര്‍ പറ്റിക്കുകയാണോ ? രാവിലെ തന്നെ എന്റെ കയ്യില്‍ നിന്നും കാശും വാങ്ങിപോയവനേയും.. മറ്റുള്ളവരെയും കാണുന്നുമില്ലാ... വരുന്നത്‌ വരട്ടെ എന്നു കരുതി ഞങ്ങള്‍ 2 പേരും ജാഥയുടെ മുന്നില്‍ തന്നെ നിലയുറപ്പിച്ചു...
ഉത്ഘാടനത്തിനു ശേഷം ജാഥ ആരംഭിച്ചു..
ഞാന്‍ തിരിഞ്ഞു നോക്കി .. എന്റെ അവസാന പ്രതീക്ഷ...
ഇല്ലാ...ആരും ഇല്ലാ.. ഞാന്‍ പറ്റിക്കപ്പെട്ടിരിക്കുന്നു....
എന്തായാലും... ജാഥയില്‍ മുന്നോട്ടു പോകുകതന്നെ..മുദ്രാവാക്യങ്ങള്‍ ഏറ്റു പറഞ്ഞുകൊണ്ട്‌ . യാത്ര തുടര്‍ന്നു...
അല്‍പ്പദൂരം പിന്നിട്ടപ്പോള്‍ .. ജാഥയുടെ പുറകില്‍ നിന്നും മുദ്രാവാക്യത്തിന്റെ ശക്തികൂടി...
അടുത്തു നിന്ന ഒരുവന്‍ എന്നോടായി പറഞ്ഞൂ
"ഒന്നു തിരിഞ്ഞു നോക്കിയേടാ.. നിന്റെ യൂണിറ്റിലെ പയ്യന്മാര്‍ അല്ലേ അത്‌ ... "

ഞാന്‍ തിരിഞ്ഞു നോക്കി ... അതാ .. എന്റെ യുവരക്തങ്ങള്‍ ... എന്റെ അണികള്‍....പുറകില്‍ നിന്നും.... ജാഥ നയിക്കുന്നു .. അവരുടെ ശബ്ദം ജാഥ ഊര്‍ജ്ജ്വസ്വലം ആക്കിയിരിക്കുന്നു...
രാവിലെ കാശു വാങ്ങിയ യുവരക്തം ... ഇതൊക്കെ ഞങ്ങള്‍ എത്ര കണ്ടതാ എന്ന ഭാവത്തില്‍ എന്നെ നോക്കി ചിരിച്ചു... എട്ടുപേര്‍... അതെ .. എന്റെ എട്ടു യുവരക്തങ്ങള്‍..... ഞാന്‍ ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട്‌ മുന്നോട്ടു നടന്നൂ...ഞാന്‍ ഒന്ന് കണക്കുകൂട്ടി നോക്കി .എന്റെ യൂണിറ്റില്‍ നിന്നും ഞാനും സെക്രട്ടറിയും അടക്കം പത്തുപേര്‍ ... ഒരു നേതാവ്‌ എന്ന നിലയില്‍ ഞാന്‍ വിജയിച്ചിരിക്കുന്നു... ഞാന്‍ ഒന്നു വിരിഞ്ഞു നടന്നു....
ജാഥാധ്യക്ഷനെ ഒന്നു കണ്ണില്‍ കിട്ടിയപ്പോല്‍ . "ദാ നോക്ക്‌ എന്റെ അണികള്‍ " എന്ന് കണ്ണാല്‍ അറിയിച്ചു..
പക്ഷേ.. അവന്മാരുടെ മുദ്രാവാക്യം വിളിയില്‍ എന്തോ ഒരു പന്തികേടു തോന്നി എനിക്ക്‌...
സ്വീകരണ കേന്ദ്രങ്ങള്‍ കടന്ന് ജാഥ മുന്നോട്ട്‌ പോയി കൊണ്ടിരുന്നു....
ഉച്ചഭക്ഷണ സമയതാണു എനിക്കു അവരെ അടുത്തു കിട്ടിയത്തു..
ഞാന്‍ നോക്കുമ്പോള്‍ അവരില്‍ പലരുടേയും മുഖത്തിന്റെ രൂപം മാറിയിരിക്കുന്നു...അതു കൂടാതെ സംസാരിക്കുമ്പോല്‍ ഒരു വൃത്തികെട്ട മണവും....
അപ്പോളാണെനിക്കു കാര്യം പിടികിട്ടിയത്‌..ഞാന്‍ അറിയാതെ തലയില്‍ കൈവച്ചു പോയി....
"എടാ _ _മക്കളേ..... ഗാന്ധിജയന്തി ദിനത്തില്‍ നടക്കുന്ന മദ്യ-ലഹരി വിരുദ്ധ ജാഥയില്‍ ആണോടാ ..ഹാന്‍സുവെച്ചും വെള്ളം അടിച്ചു, പാന്‍പരാഗ്‌ തിന്നും പങ്കെടുത്തത്‌... .... അപ്പോല്‍ രാവിലെ വാങ്ങിയ 200 എന്റെ ഷെയര്‍ ആയിരുന്നു അല്ലേടാ....!!!!!"
ഉച്ചഭക്ഷണത്തിനു ശേഷം ജാഥ പോയത്‌ മൗനജാഥ ആയിട്ടായിരിക്കും,,,,
അതിനെ പറ്റി ഞാന്‍ പിന്നെ അനേഷിക്കാനും പോയില്ല.. യുവരക്തങ്ങളുടെ കൂടെ ഞാനും അവിടെ നിന്നും മുങ്ങിയിരുന്നു....

24 comments:

മാണിക്യം said...

ഒരു കുഴപ്പോം ഇല്ലാ ഗാന്ധിജിയുടെ
പരമാത്മാവ് സന്തോഷത്തില്‍ ആറാടികാണും
കാരണം ഗോത്‌സേ വെടിവച്ചിട്ടപ്പോള്‍
ഗാന്ധി അത്ര മാത്രമേ ചോദിച്ചുള്ളു
റം റം അര റം !
കേട്ട് നിന്ന മഹാപാപികള്‍ കൊടുത്തില്ലാ
കുരിശില്‍ കയറ്റിയാ ഈശോമിശിഹായെ കൊന്നത്
എന്നാലും കുടിക്കാന്‍ ഷാം പെയിന്‍ കിട്ടിന്നാ പറെന്നെ
ഇത് പിന്നെ അന്വേഷണം വന്നപ്പോ
അല്ലാ ഗാന്ധിജി റാം റാമ്ം ഹരേ റാം എന്നാ പറഞ്ഞതെന്നാക്കി...
ഏതായാലും നന്നായി മക്കളെ..!

ഗാന്ധീ ജയന്തീ കീ ജയ്!!

ഞാന്‍ ഇരിങ്ങല്‍ said...

ശരത്തേ..,
ഈ കഥയില്‍ എത്രമാത്രം സത്യമുണ്ടെന്ന് സംശയം ഞാന്‍പറഞ്ഞാല്‍ എന്നെ തല്ലരുത്. അന്ന് നമ്മള്‍ ഒരേ കുടക്കീഴില്‍ അണിനിരന്നവര്‍ ഒരു പക്ഷെ എനിക്ക് പലരേയും അന്ന് ഈ കഥയില്‍ പറഞ്ഞവരെ കാണൂവാന്‍പറ്റിയിരുന്നില്ല. അന്ന് ഞങ്ങളുടെ ആരുടെയും കണ്ണില്‍ ഈയൊരു സംഭവം പെട്ടിരുന്നില്ല.
എഴുത്ത് നടക്കട്ടേ.. ഗാന്ധിജി ഇന്ന് ഒരു സിമ്പല്‍മാത്രമാണ്. നമ്മളാണ് ഈ ബിംബത്തെ നമ്മുടേതായി മാറ്റേണ്ടത്. അത് സംഘടനകള്‍ക്ക് പറ്റിയെന്ന് വരില്ല.
ഒരോ ഗാന്ധിജയന്തി ദിനത്തിലെങ്കിലും നമുക്ക് വെറുതെ ഒരു മഹാത്മാവിനെ ഓര്‍ക്കാം.
കുടിക്കുന്നവര്‍ അങ്ങിനെ അല്ലാത്തവര്‍ ഇഷ്ടം പോലെ.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

ഫസല്‍ ബിനാലി.. said...

ഗാന്ധി ജയന്തി ദിനത്തില്‍ മഹാത്മാവിനെ ഓര്‍ക്കുന്നതുകൊണ്ട് നമ്മളെല്ലാം മഹാത്മാക്കളാകും എന്ന തെറ്റിദ്ധാരണയില്ല, എന്നിരുന്നാലും പിടിവിട്ടുപോയ ജീവിതത്തില്‍ ഈ 'ധാര്‍മ്മികതയുടെ ഒരു തടഞ്ഞുനിര്‍ത്തി ഓര്‍മ്മപ്പെടുത്തലാണ്' ഗാന്ധി ജയന്തി. സംഘടയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഒരു ലഹരി വിരുദ്ധ ജാഥയുടേതിനേക്കാള്‍ പുല്ലുപറിയേക്കാള്‍ ഒരഞ്ചു നിമിഷം ആ ലളിത ജീവിതത്തെ ഓര്‍ക്കുന്നതു തന്നെ പുണ്യമാണ്.

ആശംസകള്‍ ശരത്.

കനല്‍ said...

എല്ലാ ലഹരി വിരുദ്ധ റാലികളും ഇങ്ങനെതന്നെയാ വിജയിപ്പിക്കുന്നത്. ലവന്‍ ഒഴുകാതെ ഒരു റാലിയും സമ്മേളനവും വിജയിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്.(അല്പം പൊതുപ്രവര്‍ത്തന പരിചയം കൊണ്ടാണിത് പറയുന്നതെന്ന് കൂട്ടിക്കോളൂ)

പൊതുസ്ഥലങ്ങളില്‍ ഇനി പുകവലി നിരോധിക്കുക എന്ന നീതി നടപ്പാക്കാന്‍ തയ്യാറായി നില്‍ക്കുന്ന പുകവലിക്കാരായ നമ്മുടെ നിയമപാലകരുടെ ഗതികേടൊന്ന് ആലോചിച്ചു നോക്കൂ..,

കാപ്പിലാന്‍ said...

ശരത്തെ നന്നായി താന്‍ സംഭവ സ്ഥലത്ത് നിന്നും മാറിയത് .അല്ലെങ്കില്‍ പിന്നെ ആളുകള്‍ വല്ലതും കൈവെച്ചാലോ. ഇപ്പോള്‍ തന്നെ ഇരിങ്ങല്‍ പറഞ്ഞത് കേട്ടില്ലേ ? അങ്ങനെയൊരു സംഭവം നടന്നിട്ടില്ലന്നു .അപ്പോള്‍ ആരാണ് കള്ളം പറഞ്ഞത് ?
മാണിക്യം ചേച്ചി ,ഇങ്ങനെയുള്ള കാര്യങ്ങള്‍ ആരാണ് നിങ്ങളോട് പറയുന്നത് ? ഗാന്ധിജി റം ചോദിച്ചു .യേശു ഷാംപൈന്‍ ചോദിച്ചു ..പിന്നെ എന്തൊക്കെ ?

K C G said...

നേരത്തേ കേട്ടിട്ടുണ്ട്, ഓരോ മഹാസമ്മേളനത്തിനും ജാഥക്കും ആളെ കൂട്ടുന്നത്, ഇങ്ങനേ കാശും മദ്യവും ഒക്കെ വാങ്ങിക്കൊടുത്താണെന്ന്.
അതു സത്യമാണെന്ന് ബോദ്ധ്യമായി.
സാധാരണജനങ്ങള്‍ക്ക് അവനവന്റെ ഉദരം എന്നതില്‍ കവിഞ്ഞ് ആദര്‍ശങ്ങളോടൊന്നും വലിയ കമ്പമില്ല ശരത്തേ.

ശരത്‌ എം ചന്ദ്രന്‍ said...

മാണീക്യം ചേച്ചീ... കഥ രസിച്ചൂ എന്നതില്‍ സന്തോഷം...
സമൂഹത്തില്‍ നടമാടുന്ന ധര്‍മ്മാധര്‍മ്മങ്ങള്‍ക്ക്‌ എതിരെ ഞാന്‍ ഉയര്‍ത്തികാട്ടുന്ന ചൂണ്ടുപലകയൊന്നുമല്ലാ ഇത്‌.. ഒരു തമാശ .. ഒരു രസം..ഞങ്ങള്‍ കൂട്ടുകാര്‍ കാട്ടികൂട്ടിയ ചില വികൃതികളില്‍ ഒന്ന്... അത്രമാത്രം...
ഒരു കുടക്കീഴില്‍ അണിനിരന്നിട്ടും എന്റെ അണികളെ മനസ്സിലാക്കാന്‍ പലര്‍ക്കും കഴിയാതെ പോയി എന്നു അറിഞ്ഞതില്‍ എനിക്ക്‌ സന്തോഷമേയുളൂ .. ഒരു നേതാവ്‌ എന്ന നിലയില്‍ ഞാന്‍ വീണ്ടും വിജയിച്ചിരിക്കുന്നു...
ഇരിങ്ങള്‍ .. ഒരിക്കലും ഒരു സംശയത്തിന്റെ പേരില്‍ ഞാന്‍ ഇരിങ്ങലിനെ തല്ലില്ലാ.... ഇങ്ങനെ ഒരു സംശയത്തിനു വേദി ഒരുക്കിയ എന്നെ വേണം ആദ്യം തല്ലാന്‍... ( ചുമ്മാതെ ആണെ... :-)
നന്ദി ഇരിങ്ങല്‍ ...
ഫസല്‍.. ധാര്‍മ്മികതയ്ക്കും... ആശംസയ്ക്കും നന്ദി....
കനല്‍..... അപ്പോള്‍.. നമ്മളൊക്കെ പല തോണികളില്‍ കയറി വന്നതാണു അല്ലേ..
നന്ദി കനല്‍....
ക്യാപ്പിലാനേ.. അമൈതി. അമൈതി.....
അതേ ഗീതേച്ചീ... സാധാരണക്കാരണു അവന്റെ ഉദരം തന്നെ ആണു പ്രിയം.... ആദര്‍ശങ്ങള്‍...ആര്‍ക്കുവേണം..

hi said...

ശരത്തെ നന്നായിട്ടുണ്ട്. അല്ല ഇത് സത്യം തന്നെയാണോ ?

ഞാന്‍ ഇരിങ്ങല്‍ said...

ശരത്...,
ഒക്ടോബര്‍ 2 വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുക പതിവായിരുന്നല്ലോ. താങ്കളിവിടെ പരാമര്‍ശിച്ച പരിപാടി ഗ്രാമങ്ങള്‍ തോറും നടന്ന് ജാഥ വിളിച്ച് തളിപ്പറമ്പില്‍ സമാപിച്ച യാത്രയാണോ?
അന്ന് സുരേന്ദ്രനാഥ് ആയിരുന്നില്ലേ താങ്കളുടെ യൂനിറ്റിനെ പ്രതിനിധീകരിച്ച് പ്രധാനമായും ഉണ്ടായിരുന്നത്? (ഓര്‍മ്മ ശരിയാണോന്നറിയില്ല).
അന്ന് ആരായിരുന്നു ജാഥാ ലീഡര്‍? ഒന്നു കൂടി ഓര്‍മ്മിപ്പിക്കുമെങ്കില്‍ വ്യക്തമായി കാര്യങ്ങള്‍ പറയാമായിരുന്നു.
ഒരു വികൃതി എന്ന നിലയിലാണ് പറഞ്ഞതെങ്കിലും അന്ന് നേതൃത്വ നിരയില്‍ ഉണ്ടായിരുന്ന ഒരാളായിരുന്നുവല്ലോ ഞാനും.
അതും എന്‍ റെ ഗ്രൂപ്പിനെ ശക്തമായി പിന്തുണക്കുന്ന താങ്കളുടെ യൂനിറ്റിലെ കാര്യം..!
സംഭവം സത്യമായിരിക്കാം. എങ്കിലും ഇത് ആരും മനസ്സിലാക്കിയിട്ടില്ലെന്ന് മാത്രമല്ല. അത്തരം സംഭവങ്ങള്‍ അന്ന് വളരെ പ്രാധാന്യത്തോടെയും ഗൌരവത്തോടെയും നോക്കിക്കാണുന്ന ഒരു നേതൃത്വം ഉണ്ടായിരുന്നു.
നമ്മള്‍ പ്രവര്‍ത്തിച്ച സംഘടന മദ്യവിമോചനത്തിനും അതു പോലെ സമൂഹത്തിലെ പ്രധാനപ്പെട്ട പലകാര്യങ്ങള്‍ക്കും ഉപരിപ്ലവമായെങ്കിലും ചിലത് ചെയ്തിട്ടുണ്ട് എന്ന് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാതിരിക്കാന്‍ മാര്‍ഗ്ഗമില്ല.
നേതൃത്വം വഹിച്ച ചില സംസ്ഥാന ഭാരവാഹികള്‍ ഇന്ന് സത്യന്‍ അന്തിക്കാടിന്‍ റെ സിനിമകളില്‍ ചാന്‍സ് ചോദിച്ച് കടന്നു കൂടി എന്നും ഈ അവസരത്തില്‍ ഓര്‍ക്കാം. മാത്രമല്ല അന്നത്തെ ഔദ്യോഗിക പക്ഷത്തിന് എതിരായിരുന്ന എനിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്ന ഒരു യൂനിറ്റ് താങ്കളുടെത് കൂടി ആയിരുന്നു.
പല സംഭവങ്ങളും ഓര്‍ക്കാന്‍ താങ്കളുടെ പോസ്റ്റ് കാരണമായി.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

ഹന്‍ല്ലലത്ത് Hanllalath said...

ബെസ്റ്റ്...!
കൂട്ടുകാരും കൊള്ളാം നേതാവും കൊള്ളാം ....
പോസ്റ്റ് ഇഷ്ടമായി....

ആശംസകള്‍....
(പക്ഷെ മാണിക്യം ചേച്ചി പറഞ്ഞതിനോട് എനിക്കുള്ള പ്രതിഷേധം ശക്തമായി അറിയിക്കുന്നു )

Unknown said...

kalakki mone sarathettaaa

gud creativity and humour...

keep it up..

Ranjith chemmad / ചെമ്മാടൻ said...

നന്നായി ശരത് ഈ ഓര്‍മ്മക്കുറിപ്പ്...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മൌനജാഥ നടത്തീത്ത് നന്നായി

manuselvam said...

kalacki sarath..pazhaya oormakal...
aa yuva rakthangalum sarath president aaya aa unitum aayirunnu jatha onnamtharam aackitathe...
ennorckumbol....
surendranath thanne aayirunnu leader aayittundayathe pakshe sarath aayirunnu president...

girishvarma balussery... said...

ഇതാണ് ഇന്നത്തെ യുവരക്തത്തിന്റെ പുളപ്പ്... ഇപ്പോള്‍ മനസ്സിലായില്ലേ ശരത്...

Anonymous said...

ഹ ഹ ഹ... ശരത്.... ഓര്‍മ്മക്കുറിപ്പ്‌ രസായിട്ടുണ്ട്...
പിന്നെ ഇത്തരം സാമുഹ്യ വിരുദ്ധര്‍ ഇപ്പോള്‍ നാട്ടില്‍ പതിവ് കാഴ്ചയാണ്....
എങ്കിലും ഒരു കാര്യം ചോദിച്ചോട്ടെ... ആ യൂനിറ്റ് ഇപ്പോഴും നിലവിലുണ്ടോ... അതോ.. അതോടു കൂടി ഇല്ലാതായോ......

സൂത്രന്‍..!! said...

:)

Unknown said...

thakarppan katha..
pakshe enikku oru samsayam nee ithil ani aano atho nethavo..
viswasikkan pattunnilla

Sabu Kottotty said...

200 രൂപയ്ക്ക് ഒരു ഫുള്ള് എന്തായാലും കിട്ടുകേലാ.. ഒരു പൈന്റാണോ എട്ടുപേര്‍ ചേര്‍ന്നടിച്ചത്! അണ്ണമ്മാരുടെ കപ്പാസിറ്റി അപാരം...

mazhamekhangal said...

aasamsakal vaikiyenkilum!!!

Anonymous said...

കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com

Manoraj said...

ശരത്തേ ഗാന്ധിജിക്ക് ഇപ്പോള്‍ ഇതൊക്കെ അത്ര വലിയ പുത്തന്‍ അനുഭവമാകില്ല. ഹേ റാം..
ഓഫ്: ലീലടീച്ചറുടെ ബ്ലോഗ് വഴി ഇവിടെയെത്തി. എത്തി എന്നതിനേക്കാള്‍ വൈകിയെത്തി എന്ന് പറയുന്നതാവും നല്ലത് അല്ലേ:)

വി.എ || V.A said...

ഒക്റ്റോബർ രണ്ടിന് ചില യുവരക്തങ്ങൾ രക്തനിറമുള്ള സാധനങ്ങൾക്ക് ഓടിനടക്കുന്നത്,ഞാനും കാണാറുണ്ട്. മാണിക്യം പറഞ്ഞത് വിനോദമായെടുത്താൽ മതി ഹൻല്ലലത്തേ. ‘സുപ്രീം കോർട്ട്’ എന്ന നാടകത്തിൽ എൻ.എൻ.പിള്ള ‘ഗോഡ്സെ’ യായി വന്ന് സരസമായ വിമർശനങ്ങൾ രംഗത്തു കാണിച്ചിട്ടുണ്ട്, ജനത്തിന്റെ നിറഞ്ഞ കരഘോഷത്തോടെ. ലഹരിക്കായി ഓരോ വർഷവും വരുമാനം കോടികൾ കൂടുമ്പോൾ, ജാഥ നയിക്കാൻ മുമ്പത്തെ എണ്ണമേ കാണൂ. ഒരു സത്യം നല്ലതായി അവതരിപ്പിച്ചതിന് ആശംസകൾ....

jegajith said...

തകര്‍ത്തൂ